കാബൂള്‍: സമാധാനക്കരാര്‍ പ്രകാരം ഭീകരരനെ മോചിപ്പിക്കാന്‍ വിസമ്മതിച്ച് അഫ്ഗാന് ഭരണകൂടം. പ്രസിഡന്റ് അഷറഫ് ഗനിയുടെ നിര്‍ദ്ദേശപ്രകാരം 400 കൊടും ഭീകരന്മാരെ വിട്ടയക്കുന്നതിലാണ് അഫ്ഗാന് ഭരണകൂടം മടികാണിക്കുന്നത്. അമേരിക്കയുമായുള്ള ധാരണപ്രകാരം 5000 തടവുകാരില്‍ 4600 പേരേയും അഫ്ഗാന് മോചിപ്പിച്ചു കഴിഞ്ഞു.
മോചിപ്പിക്കല്‍ പ്രക്രീയ കഴിഞ്ഞ മെയ് മാസം മുതല്‍ നടക്കുകയാണ്. അഫ്ഗാന് കഴിഞ്ഞ പെരുന്നാള്‍ പ്രമാണിച്ച് തടവുകാരെ വിട്ടയച്ചിരുന്നു. എല്ലാ വിധ അന്താരാഷ്ട്രമര്യാദകളും പാലിച്ചാണ് അഫ്ഗാന് ഭരണകൂടം ഭീകരരെ വിട്ടയച്ചത്. ഇത്രയധികം പേരെ മോചിപ്പിച്ചിട്ടും താലിബാന് ഭീകരര്‍ നിരന്തരം അക്രമങ്ങള്‍ നടത്തുന്നതാണ് ഭരണകൂടത്തെ പ്രകോപിപ്പിക്കുന്നത്. നിലവില്‍ വിട്ടയ്ക്കേണ്ട 400 പേര് കൊടും ഭീകരരാണ്. പുറത്തെത്തിയാല്‍ വീണ്ടും ഇവര്‍ വന്‍ അക്രമങ്ങള്‍ നടത്തുമെന്നാണ് ഭരണകൂടം കണക്കുകൂട്ടുന്നത്.
Comments