കൊച്ചി: സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് . സ്വപ്നയുടെ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുളളതായി സ്വപ്ന മൊഴി നൽകിയതായും എൻഫോഴ്സ്മെന്റ് കോടതിയിൽ അറിയിച്ചു.
എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ സമർപ്പിച്ച പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് അന്വേഷണ സംഘം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. സ്വർണ്ണകടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാന്നുതിനായി എൻഫോഴ്സ്മെൻ്റ് കസ്റ്റ്ഡിയിൽ വിട്ടു. ഈ മാസം 17 വരെയാണ് കസ്റ്റഡി കാലാവധി .
എൻഐഎയ്ക്കും കസ്റ്റംസിനും പിന്നാലെയാണ് എൻഫോഴ്മെന്റ് ഡയറക്ട്രേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. പ്രളയ സഹായം സ്വരൂപിക്കാൻ എം ശിവശങ്കർ യു എ ഇ യിൽ പോയ സമയത്ത് സ്വപ്നയും ഒപ്പമുണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ.
Comments