കൊല്‍ക്കത്ത : കൊറോണ വൈറസ് വ്യാപനത്തില്‍ പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ സ്കൂള്‍ തുറന്നു. മിഡ്നാപോര് ജില്ലയിലെ ഘട്ടലിലെ ബിദാന്‍ ചന്ദ്ര റായ് സര്‍ക്കാര്‍ സ്കൂളാണ് തുറന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സ്കൂളിലെ പ്രധാന അദ്ധ്യാപകന് വൃന്ദാവന്‍ ഖട്ടക്കിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്കൂള്‍ തുറന്നത്. നാല് മണിക്കൂറോളം വിദ്യാര്‍ത്ഥികളുമായി സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം. ബോര്‍ഡ് എക്സാം അടുത്തതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനായാണ് സ്കൂള്‍ തുറന്നത് എന്നാണ് പ്രധാന അദ്ധ്യാപകന്റെ ന്യായീകരണം.
ബോര്‍ഡ് എക്സാം അടുത്ത സാഹചര്യത്തില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ അദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു എന്ന് വൃന്ദാവന്‍ ഖട്ടക് പറഞ്ഞു. അതുകൊണ്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ സ്കൂള്‍ തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാദം ആയതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ക്ലാസുകള്‍ നിര്‍ത്തിവെച്ചുവെന്നും വൃന്ദാവന്‍ ഖട്ടക് വ്യക്തമാക്കി.
പ്രധാന അദ്ധ്യാപകന്റെ നിര്‍ദ്ദേശ പ്രകാരം 200 ലധികം വിദ്യാര്‍ത്ഥികളാണ് ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയത്. ആറ് അദ്ധ്യാപകരും ക്ലാസ്സെടുക്കാന്‍ സ്കൂളില്‍ എത്തിയിരുന്നു.
Comments