ന്യൂഡല്‍ഹി: ഒരു ശക്തിയ്ക്കും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താനാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ഭൂമി ആരെങ്കിലും കൈവശപ്പെടുത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ 74 -ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്നതില്‍ വിശ്വസിക്കുന്നില്ല. ഇന്ത്യ ഒരിക്കലും മറ്റ് രാജ്യങ്ങളെ ആക്രമിക്കില്ലെന്നും എന്നാല്‍ ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്തുന്നവര്‍ക്ക് രാജ്യം എപ്പോഴും തിരിച്ചടി നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമി കീഴടക്കുന്നതിലല്ല ഇന്ത്യ വിശ്വസിക്കുന്നത്. മറിച്ച് ജനഹൃദയങ്ങള്‍ കീഴടക്കുക എന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തില്‍ മരിക്കുന്നവര്‍ക്കും 60 ശതമാനത്തിലേറെ പരിക്കേല്‍ക്കുകയും ചെയ്യുന്നവര്‍ക്ക് നല്കുന്ന അടിയന്തര സഹായധനം നാലിരട്ടിയാക്കി വര്പ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു. 2 ലക്ഷം രൂപയായിരുന്ന സഹായധനം 8 ലക്ഷം രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.
Comments