തിരുവനന്തപുരം : മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നല്ല ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം പാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സഭ്യതയോടെ മാത്രമേ എല്ലാവരോടും പെരുമാറാവൂ എന്നാണ് പാർട്ടി പ്രവർത്തകർക്ക് നൽകിയിരിക്കുന്ന പ്രത്യേക നിർദേശം .
സ്വയം നിയന്ത്രണം വരുത്തുകയാണ് വേണ്ടത്. സൈബര്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത് നല്ലതാണ്. അതേ സമയം
ലൈഫ് മിഷനില്‍നിന്ന് കൈക്കൂലി വാങ്ങിയതും എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. വസ്തുതകള്‍ ലഭ്യമായാല്‍ അത് പരിശോധിക്കാമെന്നും കോടിയേരി പറഞ്ഞു . അതേ സമയം മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന കേസില്‍ ദേശാഭിമാനിയിലെ കരാര്‍ ജീവനക്കാരന് വിനീത് വി യു അടക്കം 20 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
Comments