മുംബൈ: മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. ഇന്ന് 12,608 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,72,734 ആയി ഉയര്‍ന്നു. 364 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതുവരെ 19,427 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
70.09 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 1,51,555 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളതെന്നും 4,01,442 പേര് രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ന് 10,484 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
തലസ്ഥാന നഗരമായ മുംബൈയിലും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് 979 പേര്‍ക്കാണ് മുംബൈയില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ 1,28,550 പേര് മുംബൈയില്‍ ചികിത്സയിലുണ്ട്. 1,01,861 പേര് രോഗമുക്തി നേടി.
Comments