നാഗപ്പൂര്‍: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി ആര്.എസ്.എസ് സര്‍സംഘചാലക്. ആദ്യത്തെ ആര്.എസ്.എസ്. ശാഖ ആരംഭിച്ച നാഗപ്പൂരിലെ മോഹിതേവാഡയിലാണ് ഡോ. മോഗന്ഭാഗവത് ദേശീയപാതക ഉയര്‍ത്തിയത്. സര്‍സംഘചാലകിനൊപ്പം നാഗപ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ സന്നിഹിതനായിരുന്നു.
വാരണാസിയിലെ രവീന്ദ്രപുരിയില് ദേശീയ പാതക ഉയര്‍ത്തി ആര്.എസ്.എസ്. സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി. രാജ്യം ലോകത്തിന് മാതൃകയായി മാറുകയാണെന്നും പ്രധാനമന്ത്രി മുന്നോട്ട് വച്ചിരിക്കുന്ന ആത്മനിര്‍ഭര ഭാരതം ഓരോ ഭാരതീയന്റേയും പ്രതിജ്ഞയാണെന്നും ഭയ്യാജി ജോഷി പറഞ്ഞു. ലോകത്തെ നിരവധി രാജ്യങ്ങള്‍ക്ക് ഇന്ന് ഭാരതം പ്രേരണയാണെന്നും ഭയ്യാജി ജോഷി പറഞ്ഞു.
കൊറോണ മഹാമാരി ലോകം മുഴുവന്‍ വ്യാപിക്കുമ്പോഴും ഭാരതത്തില്‍ മരണസംഖ്യ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നത് നമ്മുടെ പരമ്പരാഗത ജീവിത രീതിയാണ്.നമ്മുടെ ജലവും വായുവും നമ്മുടെ കരുത്താണെന്നും ഭയ്യാജി ജോഷി ഓര്‍മ്മിപ്പിച്ചു.
Comments