കൊച്ചി : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. സാങ്കേതിക പിഴവുകള്‍ക്ക് പരിഹാരം കാണുന്നതുവരെ വിമാനത്താവളം അടച്ചിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
റണ്‍വേയടക്കം അശാസ്ത്രീയമായാണോ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് പരിശോധിക്കണം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി അടുത്താഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കും.
കരിപ്പൂരില്‍ ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
Comments