കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പരിശോധന. റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ 160 സ്വര്‍ണക്കട്ടകള്‍ പിടികൂടി. സിലിഗുരിയിലാണ് സംഭവം.
സിലിഗുരിയിലെ റവന്യൂ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് വന്‍ സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. 26.560 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കട്ടകളാണ് പിടികൂടിയത്. 14.5 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണക്കട്ടകളുമായി മൂന്ന് പേരെ റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.
അതേസമയം, പിടികൂടിയ സ്വര്‍ണക്കട്ടകള്‍ ഉപയോഗിച്ച് റവന്യൂ ഇന്റലിജന്‍സ് സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയും ചെയ്തു. പിടികൂടിയ സ്വര്‍ണക്കട്ടകളുടെ പ്രദര്‍ശനം എന്നതിലുപരി ഇവ ഉപയോഗിച്ച് ഇംഗ്ലീഷില്‍ ‘ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ 2020’ എന്നെഴുതിയ ചിത്രങ്ങളാണ് റവന്യൂ ഇന്റലിജന്‍സ് പുറത്തുവിട്ടത്.
Comments