ന്യൂഡല്‍ഹി: 74ാംമത് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ സുരക്ഷയ്ക്കായി കാവല്‍ നിന്നത് അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് ഓര്ഗനൈസേഷന്വികസിപ്പിച്ചെടുത്ത ആന്റി ഡ്രോണ്‍ സംവിധാനമാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ചെങ്കോട്ടയക്ക് സമീപം നിലയുറപ്പിച്ചത്.
മൈക്രോ ഡ്രോണുകളെ വരെ മൂന്നു കിലോമീറ്റര്‍ ദൂരത്തുനിന്നു തിരിച്ചറിഞ്ഞു മരവിപ്പിക്കാന്‍ കഴിയുന്ന സംവിധാനമാണ് തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകള്‍. 1-2.5 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തെ ലേസര്‍ ഉപയോഗിച്ച് വീഴ്ത്താനും ഈ ഡ്രോണുകള്‍ക്ക് കഴിയും. ഞൊടിയിടയില്‍ ശത്രു ഡ്രോണുകളെ തിരിച്ചറിയാനും നിഷ്ക്രിയമാക്കാനും കഴിയുന്ന സംവിധാനമാണ് ഇതില്‍ ഉള്ളത്.
രാജ്യത്തിന്റെ പടിഞ്ഞാറ് വടക്കന്‍ മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു നടത്തുന്ന ആക്രമണശ്രമങ്ങളെ തകര്‍ക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. വിദൂരനിയന്ത്രിത ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഭീകരരര്‍ക്കു തടയിടാനാണ് ഈ സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സനോര മുഖാതിഥി ആയിരുന്ന റിപ്പബ്ലിക് ദിന ചടങ്ങിലും ഈ ഡ്രോണ്‍വേധ സംവിധാനം വിന്യസിച്ചിരുന്നു. അഹമ്മദാബാദില്‍ ട്രംപ്-മോദി റോഡ്ഷോയ്ക്ക് സുരക്ഷ ഒരുക്കിയതും ഈ സംവിധാനം തന്നെയെന്നതും ശ്രദ്ധേയമാണ്.
Comments