രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്യ്ര ദിനത്തിൽ ‘വന്ദേമാതരം’ വീഡിയോഗാനം പുറത്തിറക്കി മോഹന്‍ലാല്‍. ഒപ്പം രാജ്യത്തെ പ്രശസ്തരും . വന്ദേ മാതരം ഗാനത്തിന്റെ പ്രോമോ ട്രെയിലർ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
എസ് പി ബാലസുബ്രഹ്മണ്യം, ഹരിഹരന്, ശ്രേയ ഘോഷാല്‍, ഹേമ മാലിനി, ജൂഹി ചൗള, കുമാര്‍ സാനു തുടങ്ങിയ വന്‍നിര തന്നെ ഒരുമിക്കുന്നുണ്ട്. സംഗീതവും പ്രൊഡക്ഷനും ഡോ. എല്‍ സുബ്രഹ്മണ്യത്തിന്റേതാണ്.
നേരത്തെ വീഡിയോയുടെ പ്രോമോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്നാണ് ഗാനത്തിന്റെ ഫുൾ വെർഷൻ റിലീസായത്. വിവിധ ഭാഷയിലെ ഗായകരും നടന്മാരും ഒരുമിക്കുന്ന വന്ദേ മാതരത്തിന്റെ പ്രോമോ തന്നെ നിമിഷങ്ങൾക്കുള്ളിൽ വൈറലായി കഴിഞ്ഞു.
Our Nation, Our Joy, Our Salutations. Happy Independence Day. Jai Hind!#VandeMataram #JayeJayeHe #UnitedIndia…
Posted by Mohanlal on Friday, August 14, 2020
Comments