മുംബൈ : മഹാരാഷ്ട്രയില്‍ മന്ത്രിക്ക് കൊറോണ. സഹകരണ മന്ത്രി ബാലാസാഹിബ് പാട്ടീലിനാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരാടിലെ കൃഷ്ണ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പട്ടീലിന് കൊറോണ സ്ഥിരീകരിച്ച വിവരം പ്രസ്താവനയിലൂടെയാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് പട്ടീല്‍ അറിയിച്ചു.
സംസ്ഥാനത്ത് പട്ടീലുള്പ്പെടെ മൂന്ന് മന്ത്രിമാര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ മന്ത്രിമാരായ അശോക് ചവാന്, അസ്ലം ഷെയ്ഖ് എന്നിവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
Comments