സിന്‍ജിയാംഗ്: ചൈനയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കമ്യൂണിസ്റ്റ് ഭരണകൂടം തുടരുന്നു.സിന്‍ജിയാംഗ് മേഖലയിലെ മുസ്ലീംപള്ളികള് തകര്‍ത്ത് പൊതു സംവിധാനങ്ങളുണ്ടാക്കുന്ന തിരക്കിലാണ് ഭരണകൂടം. വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ ആതുഷിലെ പള്ളി തകര്‍ത്താണ് പൊതുഭരണ സംവിധാനങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ പണിയുന്നത്.
പ്രവിശ്യയിലെ തോക്കൂള് മസ്ജിദാണ് പൊളിച്ച് പൊതുസംവിധാനങ്ങളാക്കി മാറ്റിയത്. ഉയിഗുര്‍ മുസ്ലീംങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ തുടര്ച്ചായാണിതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പറയുന്നു. പ്രവിശ്യയിലെ പത്തുലക്ഷത്തിലധികം വരുന്ന ജനങ്ങളെ തടങ്കല്‍ പാളയങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
പള്ളികള്‍ക്ക് പുറമേ ഉയിഗുര്‍ മേഖലകളിലെ ഖബറിസ്ഥാനുകളും മറ്റ് മതപരമായ സ്ഥാപനങ്ങളും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. 2016ന് ശേഷം മാത്രം 15000നടുത്ത് പള്ളികളാണ് ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടെ തകര്‍ത്തതെന്നും ഉയിഗുര്‍ മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍ ആരോപിച്ചു.
Comments