ഒമാനില്‍ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് 16 പേര് കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത് 10 ദിവസത്തിനിടെ 79 കോറോണ മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോറോണ മരണം 588 ആയി ഉയര്‍ന്നു. അതേസമയം, 140 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണം 83,226 ആയി. 32 പേർ കൂടി പുതുതായി രോരാഗമുക്തി നേടിയതായും മന്ത്രാലയം വ്യക്തമാക്കി.
77,812 പേരാണ് ഇതുവരെ രാജ്യത്ത് കോറോണയെ അതിജീവിച്ചത്.കോറോണയുടെ പശ്ചാത്തലത്തില്‍ അഞ്ച് മാസത്തോളമായി അടഞ്ഞു കിടക്കുന്ന വിവിധ മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്കി .തിങ്കളാഴ്ച മുതല്‍ കൂടുതല്‍ മേഖലകള്‍ക്ക് വീണ്ടും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു .ഇന്റര്‍നാഷന്‍ ആന്റ് ടൂറിസ്റ്റ് റസ്റ്റോറന്റ്, ഹോട്ടലുകളിലെ ജിം, സ്വിമ്മിംഗ് പൂള് എന്നിവ, മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും മത്സ്യ മാര്‍ക്കറ്റുകള്‍. മത്ര സൂഖ്, പരാഗത വ്യാപാര കേന്ദ്രങ്ങളിലെ വാണിജ്യ സ്ഥാപനങ്ങള്‍, പത്രം, മാഗസിന്, പ്രസിദ്ധകീകരണം എന്നിവയുടെ പ്രിന്റിംഗ്, മാനവവിഭവ ശേഷി മന്ത്രാലയത്തിന് കീഴിലെ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചു.
Comments