സിയോള്‍: ദക്ഷിണ കൊറിയയിലെ ഭരണകൂടത്തിന്റെ റാലിയില്‍ പങ്കെടുത്ത ക്രൈസ്തവ പാതിരിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. പാസ്റ്റര്‍ ജിംഗ് ഹാന്‍ ഹൂവും അദ്ദേഹം പൗരോഹിത്യം നിര്‍വ്വഹിക്കുന്ന പള്ളിയിലും വരുന്ന 300 പേരും റാലിയില്‍ പങ്കെടുത്തിരുന്നു. പാസ്റ്ററുമായി നേരിട്ടു ബന്ധപ്പെട്ട 300 പേരാണ് നിരീക്ഷണത്തില്‍ പോയത്. വളരെയധികം ശ്രമഫലമായാണ് ദക്ഷിണ കൊറിയ കൊറോണ ബാധ പിടിച്ചു നിര്‍ത്തിയത്. ഇന്നലത്തെ സംഭവം വളരെയധികം ഭീതി ജനിപ്പിക്കുന്നതാണെന്നും കൊറിയന്‍ ആരോഗ്യവകുപ്പറിയിച്ചു.
ദക്ഷിണ കൊറിയയിലെ സാരാംഗ് ലീ പള്ളിയാണ് നിലവില്‍ സര്‍ക്കാര്‍ കൊറോണ ബാധമൂലം അടച്ചുപൂട്ടിയത്. പള്ളിയുമായി ബന്ധപ്പെട്ട 4000 വിശ്വസികള്‍ കൊറോണ പരിശോധന നടത്തി മുന്നേ തന്നെ നെഗറ്റീവാണെന്ന് ബോധ്യപ്പെട്ടിരുന്നുവെന്ന് വിശ്വാസികള്‍ പറയുന്നു. ഇതിനിടെ പാസ്റ്ററെ അറസ്റ്റ് ചെയ്യാനുള്ള തന്ത്രമാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന വാദവുമായി വിശ്വാസികള്‍ രംഗത്തെത്തി. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച പള്ളി സ്ഥിതിചെയ്യുന്ന പ്രദേശത്തെ നിയന്ത്രണം കര്‍ശനമാക്കിയതായി ദക്ഷിണ കൊറിയ ആരോഗ്യ സഹ മന്ത്രി കിം കാംഗ് ലിപ്പ് അറിയിച്ചു.
Comments