വാഷിംഗ്ടണ്‍: ഒരു സുപ്രധാന വ്യക്തിക്ക് ചൊവ്വാഴ്ച മാപ്പ് നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അത് അമേരിക്കയുടെ ആഭ്യന്തര രഹസ്യങ്ങള്‍ റഷ്യക്ക് ചോര്‍ത്തിയ നല്കിയ എഡ്വേര്‍ഡ് സ്നോഡനോ മുന്‍ ദേശീയ ഉപദേഷ്ടാവ് മൈക്കല്‍ ഫഌന്നോ ആകില്ലെന്നും ട്രംപ് വ്യക്തമാക്കി.
വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിക്ക് നാളെ മാപ്പ് നല്‍കുകയാണ്. എന്നാല്‍ അത് ഫഌന്നോ ഇപ്പോള്‍ റഷ്യയില്‍ കഴിയുന്ന സ്നോഡനോ ആയിരിക്കില്ലെന്ന് ട്രംപ് പറഞ്ഞു. സ്നോഡന് മാപ്പ് നല്കുന്ന കാര്യം പരിഗണിക്കുന്നതായി ട്രംപ് ശനിയാഴ്ച വ്യക്തമാക്കിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വ്യക്തിക്ക് മാപ്പ് നല്കാന് തീരുമാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്.
എന്‍എസ്എ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ രഹസ്യാന്വേഷണസംഘടനകളുടെ പ്രവര്‍ത്തനരഹസ്യങ്ങള്‍ 2013 ല്‍ സ്നേഡന് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ താല്കാലികമായി റഷ്യയില്‍ അഭയം തേടിയിരുന്നു. പ്രിസം എന്ന രഹസ്യനാമത്തിലാണ് ഈ ചോര്‍ത്തല്‍
അറിയപ്പെടുന്നത്. അമേരിക്കന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോര്ച്ചയാണ് ഇത്.
Comments