മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യയുടെ എഴുപത്തി നാലാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 8.30ന് ഇന്ത്യന്‍ അംബാസഡര്‍ മുനി മഹാവര്‍ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം സ്ഥാനപതി വായിച്ചു.കോറോണയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായാണ് ഇത്തവണ എംബസിയില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കാതിരുന്നത്.പ്രധാന പരിപാടി ആരംഭിക്കുന്നതിനുമുമ്പ്, ആത്മ നിർഭാർ ഭാരത് അഭിയാൻ ഉൾപ്പെടെ ഇന്ത്യാ ഗവൺമെന്റിന്റെ സമീപകാല സംരംഭങ്ങളെക്കുറിച്ചും,കോറോണയുടെ പശ്ചാത്തലത്തിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് എംബസ്സി നൽകുന്ന പിന്തുണ, ജമ്മു കശ്മീരിലെ വികസനം എന്നിവയെ കുറിച്ചുള്ള ദൃശങ്ങൾ പ്രദർശിപ്പിച്ചു.
Comments