ഏകതാ – മസ്കറ്റ് ഒരുക്കുന്ന മൂന്നാമത് ഓൺലൈൻ സംഗീതപരിപാടിയായ “രാഗാനുഭവം” ആഗസ്റ്റ് 22 ശനിയാഴ്ച വൈകീട്ട് 7 മണി മുതൽ
ഒമാനിലെ സംഗീത സ്നേഹികളുടെ കൂട്ടായ്മയായ ഏകത മസ്കറ്റ് കർണ്ണാടക സംഗീതത്തിലെ രാഗങ്ങളെയും ചിട്ടകളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിവരുന്ന സംഗീതപരിപാടിയുടെ മൂന്നാമത് പതിപ്പായ “രാഗാനുഭവത്തിൽ” പരിചയപ്പെടുത്തുന്നത് ” ജലതരംഗവും, വീണയുമാണ്.” ഒമാനിലെ പ്രശസ്ത ജലതരംഗം ആർട്ടിസ്റ്റായ ശ്രീമതി. കലാ ശ്രീനിവാസൻ ജലതരംഗത്തിലും, ശ്രീമതി. ധന്യ രതീഷ് വീണയിലും വിവിധ രാഗങ്ങളെയും അവയുടെ ഉപയോഗങ്ങളെയും ഈ സംഗീതോപകരണങ്ങളുടെ സഹായത്തോടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
നവരാത്രിയോടനുബന്ധിച്ച് കഴിഞ്ഞ രണ്ടു വർഷമായി നടത്തിവരുന്ന സംഗീതസഭ കൂടുതൽ വൈവിധ്യത്തോടെ മികച്ച കലാകാരന്മാരുടെ പങ്കാളിത്തത്തോടെ ഓൺലൈനിൽ നടത്തുമെന്നും ഏകത മസ്കറ്റ് ഭാരവാഹികൾ അറിയിച്ചു
Comments