ന്യൂഡല്‍ഹി : കോൺഗ്രസ് നേതൃ സ്ഥാനം ഏറ്റെടുക്കുന്നതിൽ വിമുഖത കാട്ടുന്ന രാഹുൽ ഗാന്ധിയെ സമാധാനിപ്പിക്കാനുള്ള നീക്കങ്ങളുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് . പ്രവര്‍ത്തക സമിതിയുടെ നിര്‍ണായക യോഗം തിങ്കളാഴ്ച ചേരാനിരിക്കെയാണ് രാഹുലിന് ധൈര്യം പകരാനുള്ള ശ്രമം .
ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുന്നത് രാഹുല്‍ ഗാന്ധിയെ മാത്രമാണെന്നും , രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണയുണ്ടെന്നും , രാജ്യം കാത്തിരിക്കുകയാണെന്നും മട്ടിലുള്ള ആശ്വാസ വാക്കുകളാണ് നേതാക്കൾ പറയുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധിയെത്തന്നെ ഏല്‍പ്പിക്കണമെന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രിപുന്‍ ബോറ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയോട് അഭ്യര്‍ഥിച്ചിരുന്നു .
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുന്നത് രാഹുല്‍ ഗാന്ധിയെ മാത്രമാണെന്നും ബോറ വാദമുന്നയിച്ചു . അതുകൊണ്ട് മോദി ഭയക്കുന്ന ആൾ തന്നെ കോൺഗ്രസ് നേതൃത്വത്തിൽ വരണമെന്ന് താൻ ആവശ്യപ്പെട്ടതായും ബോറ പറഞ്ഞു.
കോണ്‍ഗ്രസ് അടിമുടി മാറണമെന്ന ആവശ്യവുമായി ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ സോണിയയ്ക്ക് കത്തയച്ചതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞ ജൂലായിലാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത്. വീണ്ടും പാര്‍ട്ടി അധ്യക്ഷനാകാന്‍ താത്പര്യമില്ലെന്ന നിലപാടിലാണ് രാഹുൽ
Comments