സെപ്തംബര്‍ ഒന്നു മുതല്‍ 15 വരെയാണ് ഒമാനിൽ നിന്നുള്ള വന്ദേഭാരത് മിഷന്റെ ആറാം ഘട്ടം. ആറാം ഘട്ടത്തിൽ ഒമാനിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി 21 വിമാനങ്ങൾ സർവീസ് നടത്തും.ഇതിൽ ഏഴ് സര്‍വ്വീസുകളാണ് കേരളത്തിലേക്ക് ഉള്ളത്. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം സെക്ടറുകളിലേക്ക് രണ്ട് സര്‍വീസുകള്‍ വീതവും കോഴിക്കോട്ടേക്ക് ഒരു സര്‍വീസുമാണ് ഉള്ളത്.സെപ്തംബര്‍ 3ന് കണ്ണൂരിലേക്കാണ് ഈ ഘട്ടത്തിലെ ആദ്യ സര്‍വ്വീസ്. അഞ്ചിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആറിന് ആറിന് കോഴിക്കോടേക്കും വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 10ന് കണ്ണൂരിലേക്കും 11ന് തിരുവനന്തപുരത്തേക്കും 13ന് കൊച്ചിയിലേക്കും സര്‍വ്വീസുകള്‍ ഉണ്ടാകും.ചെന്നൈ, ലഖ്നൗ, മുംബൈ, ഡല്‍ഹി, ബംഗളൂരു, മംഗളൂരു, ഹൈദരാബാദ്, വിജയവാഡ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് മറ്റുള്ള സർവീസുകൾ.എല്ലാ സര്‍വ്വീസുകളും മസ്കറ്റിൽ നിന്നാണ്.
Comments