ന്യൂഡൽഹി : രാജ്യത്തെ അതീവ സുരക്ഷാ മേഖലകളിൽ ഡ്രോൺ വഴി ബോംബ് സ്ഫോടനങ്ങൾ നടത്താൻ പാകിസ്താൻ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പ് നൽകി ബിഎസ് എഫ് .
അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപമുള്ള ആർഎസ് പുര, സാംബ മേഖലകളിലെ സുരക്ഷാ ഭാഗങ്ങളിൽ ബോംബ് വയ്‌ക്കാനാണ് പാകിസ്താൻ ഡ്രോൺ ഉപയോഗിക്കുന്നതെന്നാണ് അതിർത്തി സുരക്ഷാ സേനയുടെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയത് .
ഇന്ത്യൻ സൈന്യത്തിന്റെ പോസ്റ്റുകളിൽ ഉൾപ്പെടെ ആക്രമണം നടത്താൻ പാക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് സൂചന .
അതേ സമയം രാജ്യത്തിന്റെ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎസ്എഫ് സാങ്കേതിക നവീകരണത്തിനൊരുങ്ങുകയാണ്. ഇതിനായി 436 മൈക്രോ ഡ്രോണുകളും അതിർത്തിയിൽ ഡ്രോൺ നശീകരണ സംവിധാനങ്ങളും സേനയുടെ ഭാഗമാക്കാൻ തീരുമാനിച്ചു
Comments