ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ച ഒമാന്‍ താമസ വീസയുള്ളവര്‍ക്ക് മടങ്ങിവരുന്നതിന് എന്‍ഒസി നിര്‍ബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.ഇതിനായി പാസ്പോര്‍ട്ട് ആൻഡ് റസിഡന്‍സ് ജനറല്‍ അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫൈനാന്‍ഷ്യല്‍ അഫയേഴ്സ് ഡയറക്ടര്‍ക്ക് തൊഴില്‍ ഉടമ അപേക്ഷ നല്‍കണം.തൊഴിലാളിക്ക് സാധുവായ തൊഴില്‍ വീസ ഉണ്ടായിരിക്കണം. തൊഴിലാളിയെ തിരിച്ചുകൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ കത്ത്, പാസ്പോര്‍ട്ടിന്റെയും തിരിച്ചറയില്‍ കാര്‍ഡിന്റെയും കോപ്പികള്‍,കമ്പനി സിഗ്നേച്ചര്‍ കോപ്പി, കമ്പനി കൊമേഴ്സ്യല്‍ രജിസ്ട്രേഷന് കോപ്പി, 14 ദിവസം കാലാവധിയുള്ള വിമാന ടിക്കറ്റ് കോപ്പി എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.ആറ് മാസത്തില്‍ അധികം രാജ്യത്തിന് പുറത്തുകഴിഞ്ഞ പ്രവാസികള്‍ മടങ്ങിവരുന്നതിന് എന്‍ഒസി ആവശ്യമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നു. ഈ സാചര്യത്തിലാണ് ഔദ്യോഗിക വിശദീകരണം ലഭിച്ചത് .
Comments