കൊച്ചി : സ്വർണക്കടത്തിലെ എൻഫോഴ്സ്മെൻ്റ് കേസിൽ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ റിമാൻ്റ് കാലാവധി നീട്ടി.
അടുത്ത മാസം ഒൻപതാം തീയതി വരെയാണ് റിമാൻ്റ് നീട്ടിയത്. കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അറിയിച്ചു.
എം ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയതും, അറസ്റ്റിലായ പ്രതികളുടെ കേസിലെ പങ്കാളിത്തത്തിന്റെ കൂടുതൽ വിശദാംശങ്ങളും ഇ ഡി കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.
Comments