ശ്രീനഗര്‍: അതിര്‍ത്തി കാക്കുന്ന ജവാന്മാര് പൊതു ജനങ്ങളുടെ ജീവിതത്തേയും വിലയിരുത്തുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. കശ്മീരിലെ ചിനാര്‍ സേനാ വിഭാഗമാണ് മലനിരകളിലെ ആട്ടിടയ സമൂഹത്തിന്റെ ജീവിത വൈവിദ്ധ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
They believe in a rich community living where nobody is left behind even the livestock. #Kashmir@adgpi@NorthernComd_IA pic.twitter.com/dpLUTAUI4F
— Chinar Corps🍁 – Indian Army (@ChinarcorpsIA) August 26, 2020
സ്വന്തം നിലനില്‍പ്പിന് പാല് തന്നും സാധനങ്ങള്‍ ചുവന്നും സഹായിക്കുന്ന ജന്തുവിനോടുള്ള കടപ്പാട് വ്യക്തമാക്കുന്ന ചിത്രമാണ് കൂടുതല്‍ ശ്രദ്ധനേടിയത്. കാലൊടിഞ്ഞ പോത്തിനെ രണ്ടു കമ്പുകളുടെ സഹായത്താല്‍ ചേര്‍ത്ത് കെട്ടി നാലുപേര്‍ ചുവന്നു മലയിറങ്ങുന്ന കാരുണ്യം നിറഞ്ഞ ചിത്രമാണ് സൈന്യം പകര്‍ത്തിയത്. ‘ഇവരാണ് ഉര്‍ജ്ജ്വസ്വലമായ സാമൂഹിക ജീവിതം നയിക്കുന്നത്. സ്വന്തം ജന്തുവര്ഗ്ഗത്തിനെ വിഷമഘട്ടത്തില്‍ പോലും ഉപേക്ഷിക്കാറില്ല’ എന്ന വാചകങ്ങളോടെയാണ് സൈന്യം ചിത്രം പോസ്റ്റ് ചെയ്തത്. ഒപ്പം കാലിന് പരിക്കുള്ള ഒരു മലനിരയിലെ മാടിനൊപ്പം അതിനെ പരിചരിക്കുന്ന പെണ്‍കുട്ടിയുടേയും നിരവധി ഗ്രാമീണരുടേയും ചിത്രങ്ങള്‍ ചിനാര്‍ കോര്പ്സെന്ന സൈനിക വിഭാഗം ട്വിറ്ററിലില്‍ ഇട്ടിരിക്കുകയാണ്.
നിരവധി സാധാരണക്കാരായ ഗ്രാമീണരെ ചുമന്ന് താഴെ ആശുപത്രികളില്‍ എത്തിക്കുന്ന സൈനികരുടെ ചിത്രങ്ങള്‍ക്ക് ഒപ്പം ജനജീവിതവും സാഹസികതയും ജീവകാരുണ്യവും നിറഞ്ഞതാണെന്ന് സന്ദേശവും സൈന്യം നല്കി.
Comments