തൃശൂര്‍: തൃശൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. തൃശൂരിലെ പള്ളിക്കുളത്ത് നിന്നും 3.8 കിലോഗ്രാം സ്വര്‍ണം പിടികൂടി. സംസ്ഥാന ജി എസ് ടി രഹസ്യാന്വേഷണ വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. സുരക്ഷാ ക്യാബിന് വാഹനത്തില്‍ മുംബൈയിലേക്ക് കടത്തുകയായിരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ്ണത്തിന്റെ ബില്ലോ മറ്റ് രേഖകളോ ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ രണ്ടു കോടിയോളം രൂപ പിഴ ഈടാക്കി.
ജി എസ് ടി വകുപ്പ് ഈ അടുത്ത കാലത്ത് ഈടാക്കുന്ന ഏറ്റവും വലിയ പിഴ തുകയാണിത്. ജി എസ് ടി വകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ തെരച്ചിലിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
Comments