ശ്രീനഗര്‍ : ചൈനയെ കൂട്ടുപിടിച്ച് പാക് അധീന കശ്മീരിലും ഗില്‍ജിത് ബാള്‍ട്ടിസ്താനിലും നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തി പാകിസ്താന്. ചൈനയുടെ സഹായത്തോടെ ഇരു പ്രദേശങ്ങളിലും ജനസംഖ്യാപരമായ മാറ്റം വരുത്താന്‍ പാകിസ്താന് ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. ലോ ആന്റ് സൊസൈറ്റി അലയന്‍സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
ജമ്മു കശ്മീര്‍, പാക് അധീന കശ്മീര്‍, ഗില്‍ജിത് ബാള്ട്ടിസ്താന് എന്നിവിടങ്ങളിലെ സാമൂഹിക വികസനം സംബന്ധിച്ച് ലോ ആന്റ് സൊസൈറ്റി അലയന്‍സ് പഠനം നടത്തിയിരുന്നു. ഈ പഠനത്തിലാണ് പാകിസ്താന് വംശഹത്യയിലൂടെ ഇരു പ്രദേശങ്ങളിലും ജനസംഖ്യാപരമായ മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുന്നതായുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.
നിലവില്‍ പ്രദേശങ്ങളില്‍ ഷിയാ വിഭാഗം ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പാക് അധീന കശ്മീരില്‍ നിന്നും സിഖ് വിഭാഗത്തെ ഉന്മൂലനം ചെയ്യുന്നതില്‍ പാകിസ്താന് ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. പാകിസ്താന്റെ സഹായത്തോടെ പാക് അധീന കശ്മീരിലേക്കും ഗില്‍ജിത് ബാള്ട്ടിസ്താാനിലേക്കും എത്തുന്ന ചൈനീസ് തൊഴിലാളികളും, സൈന്യവും ചേര്‍ന്നാണ് ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നത്. ഗില്‍ജിത് ബാള്‍ട്ടിസ്താനില്‍ നിര്‍മ്മിക്കുന്ന ചൈന- പാക് സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളുടെ മറപറ്റിയാണ് പാകിസ്താന് ഈ ഹീനകൃത്യം നടത്തുന്നതെന്നാണ് വിവരം.
Comments