ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി എന്‍ഐഎ. സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയായിരുന്നില്ല തുടക്കത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് എന്‍ഐഎ അറിയിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് എന്‍ഐഎ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ശ്രീനഗറിലെ പോലീസ് പോസ്റ്റാണ് ഭീകരര്‍ ആദ്യം ലക്ഷ്യം വെച്ചിരുന്നതെന്നാണ് വിവരം. പോലീസ് പോസ്റ്റ് ആക്രമിക്കുന്നതിനായി ഭീകരര്‍ കൃത്യമായ പദ്ധതി ആസൂത്രണം ചെയ്തു. എന്നാല്‍ പ്രദേശത്തു നിന്നും പോലീസ് പോസ്റ്റ് മാറ്റിയതോടെ ഭീകരരുടെ പദ്ധതി പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം ആസൂത്രണം ചെയ്യാന്‍ ആരംഭിച്ചത്.
കേസിലെ പ്രതികളില്‍ ഒരാളായ ഷാകിര്‍ ബഷീറാണ് സിആര്‍പിഎഫ് സംഘത്തിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചിരുന്നത്. ഇയാള്‍ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള ഭീകരര്‍ ആക്രമണത്തിനായുള്ള ആസൂത്രണം ആരംഭിച്ചു. സിആര്‍പിഎഫിന് നേരെയുള്ള ആക്രമണത്തിന് പാകിസ്താനിലെ ഇവരുടെ നേതാക്കള്‍ അംഗീകാരം നല്‍കിയിരുന്നതായി എന്‍ഐഎ വ്യക്തമാക്കുന്നു.
ആക്രമണത്തിനായി ഭീകരര്‍ പുല്‍വാമ തെരഞ്ഞെടുത്തത് വളരെ ശ്രദ്ധയോടെയാണ്. അവര്‍ക്ക് വളരെ ഉയരം കൂടിയതും വളവുകള്‍ നിറഞ്ഞതുമായുള്ള പ്രദേശം ആവശ്യമായിരുന്നു. ഇതാണ് പുല്‍വാമ തന്നെ തെരഞ്ഞെടുക്കാന്‍ കാരണം. ആക്രമണം നടത്താനുള്ള പദ്ധതികള്‍ ജെയ് ഷെ മുഹമ്മദ് ഭീകരര്‍ 2018 ഡിസംബറില്‍ തന്നെ ആരംഭിച്ചിരുന്നു. ഇതിനായി ഡിസംബറിലാണ് ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയതെന്നും എന്‍ഐഎ അറിയിച്ചു.
Comments