മലയാളി മനസ്സില്‍ ഇടം കണ്ടെത്തിയ ഒരു നടനാണ് സുരേഷ് ഗോപി. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഒരു നടന്. സിനിമയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നാം കാണാറുണ്ട്. ഭാര്യ രാധികയും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ വരാറുണ്ട്. എന്നാല്‍ മക്കളുടെ ചിത്രങ്ങള്‍ വളരെ അപൂര്‍വമായാണ് കാണാറുള്ളത്.
സുരേഷ് ഗോപിയുടെ നാലു മക്കളില്‍ ഒരാളായ ഗോകുല്‍ സുരേഷ് സിനിമ രംഗത്തേക്ക് കാലെടുത്തു വെച്ചു കഴിഞ്ഞു. ഗോകുലിന്റെ ഒരുപാട് ചിത്രങ്ങള്‍ നമ്മള് സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുമുണ്ട്. അതുപോലെ തന്നെ സുരേഷ് ഗോപിയുടെ മകളായ ഭാഗ്യ സുരേഷ് പാടിയ ആല്‍ബങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
മക്കളായ ഭാവ്നി സുരേഷും മാധവ് സുരേഷും അത്ര സജീവമല്ല. ഏതെങ്കിലും പൊതുപരിപാടികളിലോ വിവാഹ സല്ക്കാരങ്ങളിലോ കുടുംബവുമൊത്ത് പങ്കെടുക്കുന്ന സമയങ്ങളിലുള്ള ചിത്രങ്ങള്‍ മാത്രമേ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുളളൂ. എന്നാല്‍ കുടുംബത്തെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ഒരു നടനാണ് അദ്ദേഹം എന്ന് നിസംശയം പറയാം. ഒട്ടുമിക്ക സിനിമാതാരങ്ങളുടെയും മക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായി കഴിഞ്ഞു. എന്നാല്‍ സുരേഷ് ഗോപിയുടെ പെണ്മക്കളുടെ ചിത്രങ്ങള്‍ കാണാനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
ഈ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഈ ഓണക്കാലത്ത് മലയാളത്തനിമയില്‍ കേരളീയ വസ്ത്ര രീതിയില്‍ അവര്‍ എത്തിയിരിക്കുന്നത്. വിവിധ നിറത്തിലുള്ള സെറ്റ് സാരികളും ഡിസൈന്‍ ബ്ലൗസും അതിനോടു ചേര്‍ന്നുളള ആഭരണങ്ങളും ധരിച്ച് അതി സുന്ദരിമാരായിട്ടാണ് താരപുത്രികള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ പെണ്മക്കളായ ഭാവ്നിയും ഭാഗ്യയും ആദ്യമായാണ് മോഡലുകളായി എത്തുന്നത്. വേദിക ഫാഷന്‍സിന്റെ വസ്ത്ര മോഡലുകളായാണ് ഇരുവരും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. താരപുത്രിമാരുടെ സിനിമയിലേള്ള അരങ്ങേറ്റം കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
Comments