ഹൃദയം മാറ്റിവയ്ക്കുന്നതും കൃത്രിമ ഹൃദയം വച്ചുപിടിപ്പിക്കുന്നതുമെല്ലാം നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഹൃദയം കൈകളില്‍ കൊണ്ടു നടക്കുന്നയാളെ കുറിച്ചു കേള്‍ക്കാനുളള സാധ്യതയില്ല. കേട്ടാല്‍ അവിശ്വസിനീയം എന്നു തോന്നുമെങ്കിലും അങ്ങനെ ഒരു പെണ്‍കുട്ടിയുണ്ട്. കൃത്രിമ ഹൃദയം ഒരു ബാഗില്‍ കൊണ്ടു നടക്കുന്ന ബ്രിട്ടീഷ് വനിതയായ സാല്വ ഹുസൈന്. ഏതൊരു ചെറിയ പ്രതിസന്ധി വന്നാലും തളര്‍ന്നു പോവുകയും ജീവിതം അവിടെ അവസാനിച്ചു എന്ന് കരുതുകയും ചെയ്യുന്നവരാണ് മിക്ക ആളുകളും എന്നാല്‍ കിട്ടിയ ജീവിതം ജീവിക്കണമെന്ന് തന്നെ ഉറപ്പിച്ച ഈ 39 കാരിയായ സാല്വ വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമാണ്.
ജന്മനാ ഹൃദയമില്ലാതെ ജനിച്ച സാല്വ കൃത്രിമ ഹൃദയത്തിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. കൃത്രിമ ഹൃദയം ബാഗിലാക്കി കയ്യിലും തോളിലുമായി എപ്പോഴും സാല്വക്കൊപ്പമുണ്ട്. ഏഴു കിലോയോളം ഭാരമുള്ള ഈ ബാഗില്‍ മോട്ടോര്‍, ബാറ്ററി ,പമ്പ് എന്നിവയുണ്ട്. പമ്പ് ചെയ്യുന്ന രക്തം ശരീരത്തില്‍ എത്തിക്കാനുള്ള ട്യൂബുകളും ഘടിപ്പിച്ചിരിക്കുന്നു. ബാറ്ററികള്‍ വായുവിനെ ഒരു പ്ലാസ്റ്റിക്കിലേക്ക് തള്ളുന്നു. അറ്റാച്ചു ചെയ്ത ട്യൂബുകളിലൂടെ അവളുടെ നെഞ്ചില്‍ സഞ്ചരിക്കുന്നതും ശരീരത്തില്‍ രക്തചംക്രമണം നടത്തുന്നതും ഈ ഉപകരണങ്ങളാണ്.
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അതുകൊണ്ടു കൃത്രിമ ഹൃദയം ബാഗില്‍ കൊണ്ടു നടക്കുന്ന തന്റെ ജീവനും ജീവിതവും അവളുടെ കൈകളില്‍ സുരക്ഷിതമാണ്. നിസാര പ്രശ്നങ്ങളുടെ പേരില്‍ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവരെപ്പോലുളളവര്‍ക്ക് ഒരു പാഠമാണ് സാല്‍വയുടെ ജീവിതം. വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന അവസ്ഥ . ലോകത്ത് രണ്ടാമത്തെ സംഭവവും ബ്രിട്ടനിലെ ആദ്യത്തെ സംഭവവുമാണിത്.
Comments