മുംബൈ : ബോളിവുഡ് നടന് അര്ജുന് കപൂറിന് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം സാമൂഹമാദ്ധ്യമത്തിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചത്. കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അര്ജുന് കപൂറിനെ വീട്ടില്‍ നിരീക്ഷണത്തിലാക്കി.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്റെ കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയ വിവരം അര്ജുന് കപൂര്‍ അറിയിച്ചത്. കൊറോണ സ്ഥിരീകരിച്ചെങ്കിലും ഇതുവരെ രോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല. ഡോക്ടര്‍മാരുടെയും അധികൃതരുടെയും നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. പിന്തുണ നല്കുന്ന എല്ലാവര്ക്കും നന്ദി. വരും ദിവസങ്ങളില്‍ ആരോഗ്യവിവരങ്ങള്‍ അറിയിക്കും. എല്ലാവരും ഒറ്റക്കെട്ടായി കൊറോണ വൈറസിനെ മറികടക്കുമെന്ന് വിശ്വാസമുണ്ടെന്നും അര്ജുന് കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, ഐശ്വര്യ റായ് എന്നിവര്‍ക്ക് കൊറോണ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ബോളിവുഡ് താരത്തിന് കൂടി കൊറോണ സ്ഥിരീകരിക്കുന്നത്. മെയ് മാസത്തില്‍ അര്ജുന് കപൂറിന്റെ പിതാവ് ബോണി കപൂറിന്റെ വീട്ടിലെ ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
Comments