സിയോള്‍: വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ പൊതുരംഗത്ത് നേരിട്ടിറങ്ങി നിര്‍ദ്ദേശം നല്കുന്ന വാര്‍ത്ത പുറത്തുവിട്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍. കൊറിയയിലെ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം ഉണ്ടായ പ്രദേശങ്ങളിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള് നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ആരോഗ്യപരമായി അത്യന്തം അവശ നിലയിലാണ് കിം എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതി നിടെയാണ് പുതിയ ചിത്രം പുറത്തുവന്നത്. വടക്കന്‍ കൊറിയയുടെ ഔദ്യോഗിക ടെലിവിഷനായ കെ.ആര്.ടി സംപ്രേക്ഷണം ചെയ്ത വാര്‍ത്തയുടെ ദൃശ്യങ്ങളാണ് മാദ്ധ്യമ ങ്ങള്‍ക്ക് ലഭിച്ചത്.
കിഴക്കന്‍ ചൈന കടലില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വടക്കന്‍ കൊറിയയുടെ പല പ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടമാണുണ്ടായത്. തീരപ്രദേശത്ത് 1000 വീടുകള്‍ തകര്‍ന്നുവെന്നാണ് കണക്ക്. ഭരണരംഗത്ത് പ്രമുഖരടങ്ങുന്ന സംഘത്തോടൊപ്പമാണ് ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്താന്‍ കിം നേരിട്ടിറങ്ങിയത്. മാത്രമല്ല 12000 പാര്‍ട്ടി നേതാക്കളോട് പൂര്‍ണ്ണമായും ദുരിതബാധിതമേഖലയില്‍ നിന്ന് പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം.
Comments