ന്യൂഡല്‍ഹി: നേതൃമാറ്റം ആവശ്യപ്പെട്ടവര്‍ക്കെതിരെ പ്രത്യക്ഷ നടപടികള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. സോണിയാ ഗാന്ധിക്കെതിരെയുള്ള കത്തില്‍ ഒപ്പ് വെച്ച നേതാക്കള്‍ക്കെതിരെ ഒതുക്കല്‍ നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ നടപടി.
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനായി രൂപീകരിച്ച കോര്കമ്മറ്റികളില് നിന്ന് മുന്‍ പിസിസി അദ്ധ്യക്ഷന്‍ രാജ് ബാബര്‍, മുന്‍ കേന്ദ്രമന്ത്രി ജിതിന് പ്രസാദ് എന്നിവരെ ഒഴിവാക്കിയിരിക്കുകയാണ്. നേതൃമാറ്റം ആവശ്യപ്പെടുള്ള കത്തില്‍ ഇരുവരും ഒപ്പ് വെച്ചിരുന്നു. അതേസമയം, നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയവര്‍ക്കെതിരെ നിലപാട് സ്വീകരിച്ച നിര്‍മ്മല്‍ ഖത്രി, നസീബ് പത്താന് എന്നിവര്‍ക്ക് പ്രധാന ചുമതലകളും നല്‍കിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
സോണിയക്കെതിരെ നിലപാടെടുത്ത നേതാക്കളെ നയരൂപീകരണ യോഗത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചില്ല. നേതൃമാറ്റം വേണമെന്നും മുഴുവന്‍ സമയ അദ്ധ്യക്ഷനെ വേണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കളാണ് സോണിയക്ക് കത്തയച്ചിരുന്നത്. അഞ്ച് മുന്‍ മുഖ്യമന്ത്രിമാരും ശശി തരൂര്‍ ഉള്‍പ്പെടെയുള്ള സിറ്റിംഗ് എം.പിമാരും കത്തയച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു.
Comments