ന്യൂഡല്‍ഹി: വിദേശ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഫോണ്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാന്‍ അനുവാദം നല്കി കേന്ദ്ര സര്‍ക്കാര്‍. മെയ്ക് ഫോര്‍ വേള്‍ഡ് പദ്ധതി പ്രകാരമാണ് പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയം അനുമതി നല്‍കിയത്. ഏഴു വിദേശ കമ്പനികള്‍ക്കാണ് അനുമതി. ഏഴു ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്നും നടക്കാന്‍ പോകുന്നത്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഉന്നത തല സമിതിയാണ് അനുവാദം നല്‍കിയത്. ഇവിടെ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന മൊബൈല്‍ ഉത്പ്പന്നങ്ങള്ക്കുമാത്രമാണ് അനുമതി. മെയ്ക് ഫോര്‍ വേള്‍ഡ് പദ്ധതിയിലൂടെ കൂടുതല്‍ വിദേശ കമ്പനികളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ ഇന്ത്യയിലെ ത്തിക്കാനും ഇതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
നീതി ആയോഗ് മേധാവി, കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ഉദ്യോഗസ്ഥര്‍, വ്യവസായ വാണിജ്യ മന്ത്രാലയം, വിദേശ വ്യാപാര മന്ത്രാലയം എന്നീ സ്ഥാപനങ്ങളുടെ മേധാവിക ളടങ്ങുന്ന സമിതിയാണ് തീരുമാനം എടുക്കുന്നത്. ആപ്പിളും സാംസംഗും മാത്രം 3 ലക്ഷം കോടിയുടെ ഫോണുകളാണ് ഇന്ത്യയില്‍ അടുത്ത 5 വര്‍ഷത്തിനകം നിര്‍മ്മിക്കുക. ഇവര്‍ക്കൊപ്പം വിദേശ കമ്പനികളായ ഫോക്സ്കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവയും രംഗത്തുണ്ട്. ഇന്ത്യന്‍ കമ്പനികളായ ലാവ, മൈക്രോമാക്സ്, ഡിക്സണ്‍, കാര്‍ബണ്‍, ഒപ്പ്റ്റിമസ് എന്നീ കമ്പനികളും കയറ്റുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്.
Comments