വന്ദേ ഭാരത് മിഷന് ആറാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് അഞ്ച് സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. സെപ്തംബര്‍ 15, 16, 19, 20, 23 തിയതികളിലാണ് സര്‍വീസുകള്‍.മസ്കത്തില് നിന്ന് ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ചെന്നൈ, ബംഗളൂരു സെക്ടറുകളിലേക്കാണ് സര്‍വീസുകളെന്നും മസ്കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. പുതിയ ഷെഡ്യൂളിൽ കേരളത്തിലേക്ക് സര്‍വീസുകളില്ല.അതേസമയം, വന്ദേ ഭാരത് മിഷന് ആറാം ഘട്ടത്തിലെ സെപ്തംബര്‍ 14 മുതല്‍ 30 വരെയുള്ള സര്‍വീസുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും രണ്ട് സര്‍വീസുകള്‍ വീതമുണ്ട്.മുംബൈ, ലക്നൗ, തിരുച്ചിറപ്പള്ളി, ഡല്‍ഹി, ഹൈദരാബാദ്, വിജയവാഡ, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വീസുകള്‍.
Comments