കോട്ടയം : ഏറ്റുമാനൂരില്‍ അഭിഭാഷകനെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ ശിവകൃപയില്‍ ബിജു ഗോപാലിനെ(44) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
കേസിനെക്കുറിച്ച് പഠിക്കാന്‍ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ബിജു വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. രാത്രി ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് മകന് ഓഫീസിലെത്തി പരിശോധിച്ചപ്പോഴാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടത്. കസേരയില്‍ ഇരിക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം.
വിവരം അറിയച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊറോണ പരിശോധന നടത്തിയതില്‍ ഫലം നെഗറ്റീവ് ആണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. അസ്വാഭാവിക മരണത്തിന് ഏറ്റുമാനൂര്‍ പോലീസ് കേസ് എടുത്തു.
Comments