പാലക്കാട് : ദിവ്യംഗരായ കുട്ടികൾക്ക് ഓണസമ്മാനവുമായി ദേശീയ സേവാഭാരതി . മൊബൈൽ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകൾ നഷ്ടമാകുമായിരുന്ന പാലക്കാട് റവന്യൂ ജില്ലയിലെ ദിവ്യംഗരായ പത്ത് കുട്ടികൾക്ക് ദേശീയ സേവാഭാരതി മൊബൈൽ ഫോൺ സമ്മാനിച്ചു .
വിദ്യാദർശൻ പദ്ധതി പ്രകാരമാണ് മൊബൈൽ വാങ്ങി നൽകിയത്. ഓസ്ട്രേലിയായിലെ സംസ്കൃതി പെർത് സേവാ വിഭാഗവുമായി ചേർന്നാണിത്.
മണ്ണാര്‍ക്കാട് ഘണ്ഡിൽ കാഞ്ഞിരപ്പുഴ മണ്ഡലത്തിലെ വിയ്യക്കുറിശിയിൽ പ്രവർത്തിക്കുന്ന ഫെയ്ത്ത് ഇന്ത്യ സ്പെഷ്യൽ സ്കൂളിലെ 10 കുട്ടികള്‍ക്കാണ് മൊബൈല്‍ ഫോണ്‍ നല്‍കിയത്. പരിപാടി രാഷ്ട്രീയ സ്വയം സേവക സംഘം മണ്ണാര്‍ക്കാട് ഘണ്ഡ് കാര്യവാഹ് ഹരിദാസ് ഉദ്ഘാടനം ചെയ്തു.
Comments