ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനം അറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വനിധി പദ്ധതി ആവിഷ്ക്കരിച്ചതിനാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചത്. സ്വനിധി രാജ്യത്തെ ചെറുകിട കച്ചവടക്കാരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവരുടെ ഉപജീവനത്തിന് പുനരുജ്ജീവനം നല്കാന് സ്വനിധി പദ്ധതിയ്ക്ക് കഴിഞ്ഞു. പുതിയ ഇന്ത്യയെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രധാനമന്ത്രി ആവിഷ്ക്കരിച്ച സ്വനിധി പദ്ധതി സുപ്രധാന പങ്കുവഹിക്കും. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തെരുവു കച്ചവടക്കാര്‍ക്ക് വേണ്ടിയുള്ള പിഎം സ്വനിധി പദ്ധതി പ്രധാനമന്ത്രിയുടെ ദീര്‍ഘ വീക്ഷണത്തിന്റേയും പാവപ്പെട്ടവരോടുള്ള കരുതലിന്റെയും ഫലമാണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസനമെന്നാല്‍ രാജ്യത്തെ ഓരോ പൗരന്റേയും വികാസമാണ്. സമൂഹത്തിലെ ഓരോ വിഭാഗത്തേയും ശാക്തീകരിക്കുന്നതില്‍ പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധനാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം സ്വനിധി പദ്ധതി പ്രഖ്യാപിച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട തെരുവു കച്ചവടക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്ക് രൂപം നല്‍കിയത്. പദ്ധതി പ്രകാരം ഒരു തെരുവു കച്ചവടക്കാരന് 10,000 രൂപ ലോണ്‍ ലഭിക്കും. പ്രതിമാസ തവണകളായി ഒരു വര്‍ഷം കൊണ്ട് തുക തിരിച്ചടയ്ക്കണം.
PM SVANidhi कोरोना के समय करोड़ों गरीबों की सहायता कर उन्हें आजीविका से पुन: जोड़ने का काम कर रही है। यह छोटे व्यवसायों को आत्मनिर्भर बनाने व नये भारत की दिशा में एक अहम भूमिका निभा रही है। इस कल्याणकारी योजना के लिए @narendramodi जी का आभार व्यक्त करता हूँ। #AatmaNirbharVendor pic.twitter.com/xxY53ld1Mk
— Amit Shah (@AmitShah) September 9, 2020
आधुनिक हिंदी साहित्य के पितामह भारतेंदु हरिश्चंद्र जी ने अपनी रचनाओं से गरीबी, गुलामी और शोषण के विरुद्ध आवाज बुलंद की। भारतेंदु जी का काव्य रचना-भण्डार बहुत ही विस्तृत था, उन्होंने न केवल नई विधाओं का सृजन किया बल्कि वे साहित्य की विषय-वस्तु में भी नयापन लेकर आए।
— Amit Shah (@AmitShah) September 9, 2020
भारतेंदु जी ने जहाँ एक ओर अपने लेखन से भ्रष्टाचार, जातिवाद, प्रांतवाद व छुआछूत जैसी प्रवृत्तियों को परिष्कृत कर नवीनता का समावेश किया तो वहीं दूसरी ओर उन्होंने लोगों में अपनी संस्कृति व भाषा के प्रति प्रेम जगाने का भी अभिनव प्रयास किया।
ऐसे महान साहित्यकार की जयंती पर उन्हें नमन।— Amit Shah (@AmitShah) September 9, 2020
Comments