ഷിംല: ശിവസേനയുടെ അടിത്തറയും ആശയവും നഷ്ടമായെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍. ശിവസേനയെ നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ സ്വദേശിയായ കങ്കണ റണാവത്തിനെതിരായ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്ന ജയ്റാം ഠാക്കുര്‍.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടികള്‍ ദൗര്‍ഭാഗ്യകരമാണ്. ഹിമാചല്‍ പ്രദേശിന്റെ മകളാണ് കങ്കണ റണാവത്ത്. കങ്കണ ശബ്ദമുയര്‍ത്തുകയും അഭിപ്രായം പറയുകയും ചെയ്തു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കങ്കണയെ വേട്ടയാടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇതിനെ അപലപിക്കുകയാണെന്നും ജയ്റാം ഠാക്കൂര്‍ വ്യക്തമാക്കി.
സാമ്നയെക്കുറിച്ച് സംസാരിക്കേണ്ടതില്ല. താന്‍ അത് വായിക്കാറില്ല. എന്നാല്‍ ശിവസേനയുടെ അസ്ഥിത്വം നഷ്ടപ്പെട്ടിരിക്കുന്നു. ശിവസേന രൂപീകരിച്ചപ്പോള്‍ മുറുകെപ്പിടിച്ചിരുന്ന തത്വങ്ങള്‍ അവര്‍ മറന്നിരിക്കുന്നു. അധികാരത്തിലെത്തിയതോടെ ശിവസേനക്ക് കോണ്‍ഗ്രസിന്റേതിന് സമാനമായ അവസ്ഥയായിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Comments