മെക്സിക്കോ: മെക്സിക്കോയില്‍ മാദ്ധ്യമപ്രവര്‍ത്തകന്റെ തലവെട്ടി റെയില്‍പ്പാളത്തില്‍ തള്ളി.എല്‍ മുണ്ടോ ഡെ വെരാ ക്രൂസ് പത്രത്തിന്റെ ലേഖകനായ ജൂലിയോ വാള്ദിവിയ എന്ന മാദ്ധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നു സംഘങ്ങളുടെ ഏറ്റുമുട്ടലിനെ തുടര്‍ന്നു പ്രശ്ന ബാധിത പ്രദേശമായ കിഴക്കന്‍ മെക്സിക്കോയിലെ റെയിവേ പാളത്തിലാണ് മാദ്ധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തിയത്.
തലവെട്ടി മാറ്റിയാണ് മാദ്ധ്യമപ്രവര്‍ത്തകന്റെ മൃതശരീരം അക്രമികള്‍ റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചത്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അതി രൂക്ഷമായ അക്രമങ്ങള്‍ നടക്കുന്ന രാജ്യമാണ് മെക്സിക്കോ. അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്കുപ്രകാരം 2019 ല്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്ന രാജ്യങ്ങളില്‍ മുന്നിലാണ് മെക്സിക്കോ.
ഈ വര്‍ഷം ഇതുവരെ അഞ്ചു മാദ്ധ്യമപ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗം കേസുകളിലും കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Comments