പതിനെട്ടുകാരന്റെ സ്വകാര്യ ഭാഗത്ത് പാമ്പ് കടിയേറ്റു. ടോയ്ലറ്റ് സീറ്റിലിരിക്കവെയാണ് യുവാവിന് പാമ്പ് കടിയേറ്റു. തായ്ലന്ഡിലെ ബാങ്കോക്കിലുള്ള ഒരു പട്ടണത്തിലാണ് സംഭവം. ടോയ്ലറ്റില് ഇരുന്ന് സ്മാര്‍ട്ഫോണില്‍ വീഡിയോകള്‍ കാണുകയായിരുന്നു യുവാവ്. സിറാപോപ്പ് മാസുകരാട്ട് എന്ന യുവാവിന്റെ ലിംഗത്തിലാണ് പാമ്പ് കടിയേറ്റത്.
നാലടിയോളം നീളമുള്ള പെരുമ്പാമ്പാണ് സിറാപോപ്പിനെ കടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോയ്ലറ്റ് സീറ്റില്‍ ഇരിക്കവെ പെട്ടെന്നാണ് യുവാവിനെ പാമ്പ് കടിച്ചത്. വേദന കൊണ്ട് പുളഞ്ഞ് ഇയാള്‍ അലറികൊണ്ട് ഓടി. എന്നാല്‍ കടിയേറ്റ ഭാഗത്തു നിന്നും ചോരത്തുള്ളികള്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു. പേടിച്ചരണ്ട മകനെ അമ്മ ആശ്വസിപ്പിക്കുകയും ഉടനെ തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിളിക്കുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ ഉടനെ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കടിയേറ്റയുടനെ സിറാപോപ്പ് താഴേക്ക് നോക്കിയിരുന്നു. ടോയ്്ലറ്റ് സീറ്റില്‍ തൂങ്ങിക്കിടക്കുന്ന പാമ്പിനെ കണ്ടു. പാമ്പുപിടുത്തക്കാരെത്തി ടോയ്ലറ്റ് സീറ്റില്‍ ചുരുണ്ടു കൂടിയിരുന്ന പാമ്പിനെ പിടികൂടി. പാമ്പിനെ കാടിനുള്ളിലേക്ക് തുറന്നു വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം യുവാവിന്റെ ലിംഗത്തില്‍ മൂന്നു സ്റ്റിച്ചുകള്‍ ഇടേണ്ടി വന്നു. കൂടാതെ പാമ്പുകടിയേറ്റ സ്ഥലത്ത് ആന്റിബയോട്ടിക് ഉപയോഗിച്ച് കഴുകി. പരിക്ക് ചെറുതായതിനാല്‍ യുവാവ് പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കടിച്ച പാമ്പിന് അധികം വിഷമില്ലാത്തതിനാലാണ് ജീവന് തിരിച്ചു കിട്ടിയതെന്നാണ് യുവാവിന്റെ അമ്മ പറയുന്നത്. ഇനി ടോയ്ലറ്റില് പോകുമ്പോള്‍ തന്നെ മകന് പേടിയായിരിക്കുമെന്നും ഇവര്‍ പറഞ്ഞു.
അതേസമയം ഇതാദ്യമായല്ല തായ്ലന്ഡില് ഇത്തരത്തില്‍ ടോയ്ലറ്റില് നിന്നും ഒരാള്‍ക്ക് സ്വകാര്യ ഭാഗത്ത് കടിയേല്‍ക്കുന്നത്. ജനുവരിയില്‍ ഒരു സ്ത്രീയുടെ തുടയില്‍ പാമ്പ് കടിച്ചിരുന്നു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Comments