കാർമുകിൽ വർണ്ണനെ മാറിൽ പ്രണയാതുരയായി ചേർന്നിരിക്കുന്ന രാധ , ഇക്കുറി ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഭാരതാംബയായല്ല മറിച്ച് കൃഷ്ണന്റെ രാധയായാണ് ചലച്ചിത്ര താരം അനുശ്രീ എത്തിയത് . ‘രാധാമാധവം’ എന്ന പേരിലുള്ള ഫോട്ടോഷൂട്ടിലാണ് രാധയായി അനുശ്രീ എത്തിയത്
ശ്രീകൃഷ്ണനൊപ്പം ഊഞ്ഞാലില്‍ ഇരിക്കുന്ന രാധ, ഭക്തിയും പ്രണയവും നിറയുന്ന നിമിഷങ്ങള്‍. മൂന്നു ചിത്രങ്ങളാണ് അനുശ്രീ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നീല ദാവണിയാണ് താരത്തിന്റെ വേഷം. പിങ്കിയും സുധിയുമാണിവരെ രാധയും കൃഷ്ണനുമായി അണിയിച്ചൊരുക്കിയത്.
ഗുരുവായൂർ സ്വദേശ്ശി പവിഴം ആണ് ശ്രീകൃഷ്ണനായത്. നിധിൻ നാരായണൻ ചിത്രങ്ങൾ പകർത്തി. അനുശ്രീയുടെ രാധാമാധവത്തിന് മികച്ച പ്രതികരണമാണ് ആരാധകരിൽനിന്നു ലഭിക്കുന്നത്. സഹതാരങ്ങളായ നിഖില വിമൽ, സ്വാസിക വിജയ്, ആര്യ എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്.
തന്റെ ജന്മദേശമായ കമുകുംചേരിയിലെ തിരുവിളങ്ങോനപ്പന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശോഭായാത്രയില്‍ കണ്ണനായും രാധയായും അണിനിരന്നിട്ടുണ്ട് അനുശ്രീ .
രാധാ മാധവം…ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ….Photography Nithin Narayanan GuruvayoorMakeup Pinky VisalHair…
Posted by Anusree on Wednesday, September 9, 2020
Comments