ഉണ്ണി കണ്ണന്റെ ജന്മദിനമായ കൃഷ്ണാഷ്ടമി ആഘോഷങ്ങളോടു കൂടിയാണ് കടന്നുപോകാറുള്ളത്. എന്നാല്‍ ഈ വര്‍ഷം മഹാശോഭയാത്രകള്‍ എല്ലാം ഒഴിവാക്കി. ‘വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം,’ എന്ന സന്ദേശമാണ് ബാലഗോകുലം മുന്നോട്ടു വച്ചത്. ശ്രീകൃഷ്ണ ജയന്തി ദിവസം വീടുകളില്‍ കൃഷ്ണ കുടീരമൊരുക്കി കണ്ണനും ഗോപികമാരും നിറഞ്ഞു നിന്നു. കൃഷ്ണ വേഷം കെട്ടാന്‍ ഇഷ്ടപ്പെടാത്ത കുരുന്നുകളുണ്ടോ… അല്ലെങ്കില്‍ കുഞ്ഞു മക്കളെ കൃഷ്ണ വേഷത്തില്‍ കാണാന്‍ ആഗ്രഹിക്കാത്തവരുണ്ടോ…
ജന്മാഷ്ടമിയോടനുബന്ധിച്ച് ആറുമാസം പ്രായമായ കുട്ടികള്‍ മുതലുള്ള എല്ലാ കുട്ടികളും കൃഷ്ണ വേഷം കെട്ടി വീടുകളില്‍ കൃഷ്ണാഷ്ടമി ആഘോഷിച്ചു. കൃഷ്ണ വേഷം കെട്ടിയേ തീരൂ എന്നു വാശി പിടിച്ച കുട്ടി കുറുമ്പന്മാര് വരെയുണ്ട് ഈ കൂട്ടത്തില്‍. കൃഷ്ണ വേഷത്തിലുളള കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി സജീവമായി കൊണ്ടിരിക്കുകയാണ്. ശോഭയാത്ര കാണുന്നതു പോലെ എത്രയോ സുന്ദരമായ കണ്ണിനും മനസ്സിനും കുളിര്‍മ നല്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിട്ടുള്ളത്. കുസൃതി നിറഞ്ഞ നോട്ടവും പുഞ്ചിരി നിറഞ്ഞ മുഖവും ഓരോ കുട്ടികളിലും നമുക്ക് കാണാവുന്നതാണ്.
ഇതിലും വലിയൊരു ഘോഷയാത്ര ഇതിലും വലിയൊരു ആഘോഷം എന്താണ് ഭഗവാന്റെ ജന്മനാളില് നമുക്ക് നല്‍കാനുള്ളത്. ഏറെ സന്തോഷം നല്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് മുന്നിലെത്തിയത്. ചിത്രങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന കുഞ്ഞി കണ്ണന്മാരെ ആരും കാണാതെ നോക്കാതെ പോവില്ല. കണ്ണന്റെ എല്ലാ കുസൃതിത്തരങ്ങള്‍ക്കും കൂട്ടുന്ന യശോദയെപ്പോലെ കണ്ണന്റെ വേഷം കെട്ടാന്‍ വാശി പിടിച്ച കുഞ്ഞുങ്ങളുടെ കൂട്ടായി അമ്മമാരു നിന്നും. കൊറോണയെന്ന മഹാമാരിയില്‍ പെട്ട് കൃഷ്ണാഷ്ടമി ഘോഷയാത്ര ഈ വര്‍ഷം നഷ്ടമായെങ്കിലും മാഹാമാരി മാറി അടുത്ത വര്‍ഷം ആഘോഷപൂര്‍വമുള്ള ഘോഷയാത്ര നടത്താനാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.
Comments