സുരക്ഷിത ജീവിതത്തിന് രക്തദാനം മഹാദാനം എന്ന സമഗ്ര ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കെഎംസിസി ഇബ്ര സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ഇബ്ര ഗവൺമെന്റ് ഹോസ്പിറ്റലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്തദാനം ചെയ്തുകൊണ്ട് കെഎംസിസി ഇബ്ര പ്രസിഡണ്ട് മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഉപകാരപ്രദമായിട്ടുള്ളതും മാതൃകാപരമായ കാരുണ്യപ്രവർത്തനത്തിന് കെഎംസിസി ഇബ്ര ജനറൽ സെക്രട്ടറി നൗസീബ് ചെമ്മയിൽ, ഓർഗനൈസിംഗ്സെക്രട്ടറി നൗഫൽ, വൈസ് പ്രസിഡണ്ട് ബദറുദ്ദീൻ നേതാക്കന്മാരായ നൗഷീർ, സബീർ, അനസ്, നൗജസ്, ഷമീർ എന്നിവർ നേതൃത്വം നൽകി
Comments