കാസര്‍കോട്: എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ നിന്നും തൊണ്ടി മുതലായി പിടിച്ചെടുത്ത 106 ലിറ്റര്‍ മദ്യം കാണാതായി. കാസര്‍കോട് വിദ്യാനഗര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ നിന്നാണ് മദ്യം കാണാതായത്. സംഭവത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിദ്യാനഗർ പോലീസില്‍ പരാതി നല്കി.
നാലുമാസം മുന്‍പ് പത്തു കേസുകളിലായി പിടിച്ചെടുത്ത മദ്യമാണ് കാണാതയത്. വകുപ്പു തല അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഏപ്രിലിലാണ് കാസര്‍കോട് എക്സൈസ് റേഞ്ച് ഓഫീസിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വിദേശമദ്യം കാണാതായത്.. റേഞ്ച് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് തന്നെയാണ് ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ പത്ത് അബ്കാരി കേസുകളിലായി പിടിച്ചെടുത്ത 106 ലിറ്റര്‍ മദ്യം കാണാതായെന്ന് കണ്ടെത്തി.
Comments