കൊച്ചി: പ്രതികളുടെ ഭാഗത്തു നിന്നു ഭീഷണി ഉണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേസുമായി മുന്നോട്ടു പോയാല്‍ മകനെ കൊല്ലുമെന്ന് പ്രതികള്‍ ഭാഗത്തുള്ള ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം. കേസ് അട്ടിമറിച്ചുവെന്ന് ആരോപണം നേരിടുന്ന അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്കിയ നടപടി പിന്‍വലിക്കണമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മാതാപിതാക്കള്‍ കൊച്ചിയില്‍ ഉപവാസം ആരംഭിച്ചു. കേസ് അന്വേഷിക്കുന്ന എസ് പി എം സോജന്റെ സ്ഥാനക്കയറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു.
Comments