ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി നടക്കുന്ന എംപിമാരുടെ കൊറോണ പരിശോധന പുരോഗമിക്കുന്നു. ഇതുവരെ നടത്തിയ പരിശോധനകളില്‍ അഞ്ച് ലോക്സഭ എംപിമാരുടെ ഫലം പോസിറ്റീവയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആര്‍ക്കൊക്കെയാണ് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
സമയക്രമത്തില്‍ മാറ്റം വരുത്തിയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് സമ്മേളനം നടക്കുക. ഓരോ ദിവസവും നാലു മണിക്കൂര്‍ വീതമായിരിക്കും രാജ്യസഭയും ലോക്സഭയും സമ്മേളിക്കുന്നത്. ഇത് ആദ്യമായാണ് ഇരു സഭകളും വ്യത്യസ്ത സമയങ്ങളില്‍ സമ്മേളിക്കുന്നത്. രാവിലെ ലോക്സഭയും ഉച്ചകഴിഞ്ഞ് രാജ്യസഭയുമെന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
ജൂലൈ പകുതിയോടെ ആരംഭിക്കേണ്ട വര്‍ഷകാല സമ്മേളനമാണ് കൊറോണ വൈറസിന്റെ വ്യാപനം കാരണം നീണ്ടുപോയത്. കൂടാതെ ഇത്തവണ സമ്മേളനത്തില്‍ ചോദ്യോത്തരവേളയോ സ്വകാര്യബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. മുഴുവന്‍ എംപിമാരും കൊറോണ പരിശോധന നടത്തിയ ശേഷമാകും സഭയില്‍ എത്തുക.
Comments