ലക്നൗ : ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് കൊറോണ. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്യാണ്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രാജ്ധാനി കൊറോണ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി വരണ്ട ചുമയും, ശ്വസിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം കൊറോണ പരിശോധന നടത്തിയത്.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ എസ്ജിപിജിഐഎംഎസ് ഡയറക്ടര്‍ പ്രൊഫ. ആര്.കെ ധിമാന് അറിയിച്ചു. ശ്വാസതടസ്സം അനുഭവപ്പെടുന്നതിനാല്‍ അദ്ദേഹത്തെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Comments