കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിചാരണ നാളെ തുടങ്ങും. വിചാരണ നടപടികളുടെ റിപ്പോര്‍ട്ടിംഗ് കോടതി വിലക്കിയിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി റിപ്പോര്‍ട്ടിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ സെപ്തംബറിലാണ് കൊച്ചിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമരം നടത്തിയത്. കന്യാസ്ത്രീകളുടെ ദിവസങ്ങള്‍ നീണ്ട സമരത്തിന് പിന്നാലെയാണ് ഫ്രാങ്കോയെ പൊലീസ് പിടികൂടിയത്.
കുറ്റപത്രം നവംബറില്‍ തന്നെ തയാറാക്കിയെന്ന് അന്വേഷണ സംഘം പറഞ്ഞെങ്കിലും, പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതോടെ നടപടിക്രമങ്ങള്‍ വീണ്ടും താമസിക്കുകയായിരുന്നു.
Comments