തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് രോഗമുക്തനായി. ഇന്ന് ആശുപത്രി വിടുകയാണെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇനി ഏഴു ദിവസം വീട്ടില്‍ നിരീക്ഷണത്തിലായിരിക്കുമെന്നും ഐസക്ക് പറഞ്ഞു.
ചികിത്സാ സമയത്ത് തനിക്ക് അനുഭവപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 6-ാം തീയതിയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. കഠിനമായ ക്ഷീണമായിരുന്നു തന്റെ ആദ്യത്തെ രോഗലക്ഷണമെന്ന് അദ്ദേഹം പറഞ്ഞു. ആളുകളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തുന്നതിനിടയില്‍ കിടക്കണമെന്ന തോന്നലുണ്ടായെന്നും വൈകുന്നേരമായപ്പോഴേക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടെന്നും ധനമന്ത്രി പറഞ്ഞു.
കലശലായ ക്ഷീണം, വര്‍ത്തമാനം പറഞ്ഞാല്‍ ശ്വാസംമുട്ടല്‍, ഭക്ഷണത്തോടു വിരക്തി. പെട്ടെന്നു ദേഷ്യം വരിക. സ്റ്റിറോയിഡുകള്‍ മൂലമുള്ള പ്രമേഹത്തിന്റെ കയറ്റിറക്കങ്ങള്‍. ദിവസവും ഒട്ടനവധി തവണ പരിശോധന. ഉറക്കം താളംതെറ്റിയെന്നും മൂന്നാം ദിവസം ഉറക്കം കമ്മിയായെന്നും ശുണ്ഠികൂടിയെന്നും അദ്ദേഹം പറഞ്ഞു. മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, അകലം പാലിക്കുക, ആള്‍ക്കൂട്ടത്തെ ഒഴിവാക്കുക എന്നിവ ശ്രദ്ധിക്കണമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
Comments