കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി റമീസിന്റെ ആശുപത്രി വാസം സംബന്ധിച്ച് ജയില്‍ വകുപ്പ് മേധാവിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അതി സുരക്ഷാ ജയില്‍ സൂപ്രണ്ട്. മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ സൂപ്രണ്ട് വിശദമായ റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് മേധാവിയ്ക്ക് നല്‍കിയത്.
സെല്‍ഫി എടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നാണ് സൂചന. റമീസിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും കിടത്തി ചികിത്സിക്കേണ്ട ആവശ്യമില്ലെന്നും നേരത്തെ കണ്ടെത്തിയിരുന്നു. റമീസിന് മൂത്രാശയ രോഗങ്ങളും ഉദര സംബന്ധമായ അസുഖങ്ങളുമാണുള്ളതെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രണ്ടാഴ്ച്ചയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപുത്രിയിലെത്തി ഡോക്ടറെ കാണിക്കണമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ജയില്‍ വകുപ്പ് മേധാവിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
Comments